അപകട ശേഷം ഉമാ തോമസ് ആദ്യമായി പൊതുപരിപാടിയിൽ

uma-thomas

കൊച്ചി: കൊച്ചി സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉണ്ടായ അപകടത്തിനു ശേഷം തൃക്കാക്കര എംഎൽഎ ഉമാ തോമസ് ആദ്യമായി പൊതു പരിപാടിയിൽ. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ ന്റെ ഉദ്ഘാട ചടങ്ങിൽ എംഎൽഎ ഓൺലൈനായാണ് പങ്കെടുത്തത്. രാഷ്ട്രീയഭേദമന്യേ എന്റെ മടങ്ങിവരവ് കേരളം ഒന്നടങ്കം ആഗ്രഹിച്ചു എന്നുള്ളത് തന്നെ സംബന്ധിച്ചിടത്തോളം സന്തോഷം ഉളവാക്കുന്ന കാര്യമാണെന്ന് ഉമാ തോമസ് പറഞ്ഞു.

 

നമ്മുടെ നാട് ഭാവിയിൽ എങ്ങനെയുള്ളതായിരിക്കണം, സാങ്കേതികവിദ്യയുടെ ഉപയോ​ഗം ഏതെല്ലാം വിധത്തിൽ നാടിന്റെ നന്മയ്ക്ക് ഉപയോ​ഗിക്കാം തുടങ്ങിയ കാര്യത്തിൽ വിദ്യാ‍‌ർത്ഥികൾക്ക് ഇന്നുതന്നെ ധാരണ ഉണ്ടായാൽ അത് കൂടുതൽ കണ്ടുപിടുത്തങ്ങൾക്കും സാങ്കേതിക വളർച്ചയ്ക്കും കാരണമാകുമെന്നും എം.എൽ.എ വ്യക്തമാക്കി.

For More Details  7034044141/ 7034044242