
കൊച്ചി: പഴയ തുണികള്‍ പാഴാക്കാതെ അവയില്‍ നിന്ന് ഫാഷന്റെ വേറിട്ട ലോകം തുറക്കുകയാണ് റിവാഗോ കമ്പനിയുടെ സ്ഥാപകയായ ജൂലിയാന ബൈജു പാറക്കല്‍. നമ്മള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന തുണികളില്‍ നിന്നെല്ലാം മനോഹരമായ ഫാഷന്‍ വസ്ത്രങ്ങള്‍ സൃഷ്ടിക്കാമെന്നാണ് ജുലിയ പറയുന്നു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജൂലിയയുടെ റിവാഗോ എന്ന ഫാഷന്‍ സ്ഥാപനം വ്യത്യസ്തമായ ഐഡിയോളജിയാണ് മുന്നോട്ട് വയ്ക്കുന്നത്. ”നിങ്ങളുടെ വീട്ടിലെ എല്ലാ പഴയ വസ്ത്രങ്ങളും ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി മനോഹരമായി പുനര്‍ നിര്‍മ്മിക്കാം. നിങ്ങളുടെ അനിയത്തിയുടെ ജീന്‍സ്, അമ്മയുടെ പഴയസാരി, അച്ഛന്റെ ഷേര്‍ട്ട് അങ്ങനെ എന്തും എന്തും പുനരുപയോഗിക്കാം. ഉപയോഗിച്ച വസ്ത്രങ്ങള്‍ തന്നെ വീണ്ടും ഉപയോ?ഗിക്കുന്നത് മാലിന്യങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും”- ജൂലിയ പറയുന്നു.
For More Details 7034044141/ 7034044242