ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണം വെറും പ്രകടനം: എം വി ശ്രേയാംസ് കുമാര്‍

M_V_SREYAS_KUMAR_futureSummit_2025_1

കൊച്ചി: ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണ രീതി തനിക്ക് ഇഷ്ടമല്ലെന്ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍. ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താ അവതരണം വെറും പ്രകടനമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘മാധ്യമങ്ങളുടെ ഭാവി’ എന്ന വിഷയത്തില്‍ കൊച്ചി ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ സാമ്പത്തികമായി ശക്തരാകണം. വിശ്വാസ്യതയാണ് മാതൃഭൂമിയുടെ ശക്തി. അതിന്മേലാണ് ഈ സ്ഥാപനം കെട്ടിപ്പടുത്തിരിക്കുന്നത്.’ മാധ്യമ പ്രവര്‍ത്തക അഞ്ജന ജോര്‍ജുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു പത്രം തുടങ്ങാന്‍ ഒരു ലക്ഷ്യമുണ്ടാകും. ഏതൊക്കെ സാഹചര്യം ഉണ്ടായാലും അത് നേര്‍പ്പിക്കാന്‍ പാടില്ല.’

 

 

‘ഒരു പത്രത്തിലെ പരസ്യം ചര്‍ച്ചയാകുന്നതില്‍ സന്തോഷമുണ്ട്. പരസ്യത്തോടുള്ള പൊതുജനങ്ങളുടെ പ്രതികരണം ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി.’ ഫ്യൂച്ചര്‍ ഉച്ചകോടിയുടെ ഉദ്ഘാടനത്തിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ച പരസ്യത്തോടുള്ള ജനങ്ങളുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2050ല്‍ ഒരു പത്രത്തിന്റെ ഒന്നാം പേജ് എങ്ങനെയായിരിക്കും എന്നാണ് പരസ്യത്തിലൂടെ വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

For More Details  7034044141/ 7034044242