സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള നഗരാസൂത്രണം വേണം: ബൈലി മേനോന്‍

baily_menon_futureSummit_2025_1

കൊച്ചി: പരിസ്ഥിതിയും കാലാവസ്ഥാ വെല്ലുവിളികളും പരിഗണിച്ച് നഗരാസൂത്രണം ചെയ്യുമ്പോള്‍ സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് ആര്‍ക്കിടെക്റ്റും അര്‍ബന്‍ ഡിസൈനറുമായ ബൈലി മേനോന്‍. കൊച്ചി ജെയിന്‍ സര്‍വകലാശാലയില്‍ വച്ചു നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഭാവിയിലെ ആര്‍ക്കിടെക്ചര്‍ ‘ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

‘സുസ്ഥിര നഗര വികസനത്തിന് സാങ്കേതികവിദ്യ, പാരിസ്ഥിതിക അവബോധം, സാമൂഹിക ഇടപെടല്‍ എന്നിവ സംയോജിപ്പിക്കണ്ടതുണ്ട്.’ കാമ്പസുകള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ മനുഷ്യബന്ധങ്ങളും സാംസ്‌കാരിക മൂല്യങ്ങളും സാങ്കേതികവിദ്യയും തമ്മിലുള്ള സന്തുലിതാവസ്ഥ പരിഗണിക്കേണ്ടതുണ്ട്,’ ബൈലി മേനോന്‍ പറഞ്ഞു. ആര്‍ക്കിടെക്ട് വര്‍ഷ എം ബി മോഡറേറ്ററായ സെഷനില്‍ ബൈലി മേനോനെ കൂടാതെ ഇന്‍സ്പിറേഷന്‍ കളക്റ്റീവ് സഹസ്ഥാപകനായ ആര്‍ക്കിട്ക്ട് ജയ്‌ഗോപാല്‍ റാവുവും പങ്കെടുത്തു.

 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപകല്പന ചെയ്യുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ജയ്‌ഗോപാല്‍ ചൂണ്ടിക്കാട്ടി. ജലലഭ്യത, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ സ്വയംപര്യാപ്തി നേടാന്‍ പാകത്തിനുള്ള ഡിസൈനുകളാണ് രൂപപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

For More Details  7034044141/ 7034044242