
കൊച്ചി: സിനിമാ സംഗീത സംവിധാനത്തില്‍ എഐയുടെ കടന്നുവരവ് വളരെ എളുപ്പമാണ്, പക്ഷേ പാട്ടെഴുത്തിന്റെ കാര്യത്തില്‍ അത്ര എളുപ്പമാകില്ലെന്ന് സംഗീത സംവിധായകനും ഗായകനുമായ ബിജിപാല്‍. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂ സ്റ്റുഡിയോ സിഇഒ മനീഷ് നാരായണന്‍ മോഡറേറ്റ് ചെയ്ത ചര്‍ച്ചയില്‍ ബിജിപാലിനെ കൂടാതെ സംഗീത സംവിധായകനും ഗായകനുമായ ജെക്‌സ് ബിജോയ്, സംഗീത സംവിധായകന്‍ മുജീബ് മജീദ്, സംഗീത സംവിധായകനും ഗായകനുമായ ക്രിസ്റ്റോ സേവ്യര്‍ എന്നിവരും പങ്കെടുത്തു.

എ.ഐ ഉപയോഗിച്ച് സിനിമാ സംഗീത സംവിധാനത്തില്‍ സ്‌കോറുകളും മ്യൂസിക്കും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. പക്ഷേ ഭാഷ അങ്ങനെയല്ല. ഭാഷയ്ക്ക് പരിധികളുണ്ട്. എപ്പോള്‍ വേണമെങ്കിലും പുതിയ പ്രയോഗങ്ങളും പുതിയ ആശയങ്ങളും എഴുത്തുകാരന് കൊണ്ട് വരാന്‍ പറ്റും. ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം – ഇതൊരു എഴുത്തുകാരന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”ഒരുപാട് ചിന്തിച്ചും മനോവ്യാപാരം നടത്തിയുമായിരിക്കും ഒരു ട്രാക്ക് സെറ്റ് ചെയ്യുന്നത്. ഇതെല്ലാം കഴിഞ്ഞ് നമുക്ക് വലിയൊരു സന്തോഷം ലഭിക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ എഐ ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് നമുക്ക് ലഭിക്കുന്ന സംതൃപ്തിയാണ്. എന്നെ സംബന്ധിച്ചിടത്തോളം പാഷന്‍ ആണ് എന്റെ തൊഴില്‍. എഐ ഉപയോഗിച്ചാല്‍ കമാന്റ് മാത്രം കൊടുത്താല്‍ മതി. അപ്പോള്‍ ആ സുഖവും സംതൃപ്തിയും നഷ്ടമാകും”.- ഗായകന്‍ ക്രിസ്റ്റോ സേവ്യര്‍ പറഞ്ഞു.
For More Details 7034044141/ 7034044242