സര്‍ഗാത്മകയ്ക്ക് ബദലാകാന്‍ ടെക്‌നോളജിക്ക് കഴിയില്ലെന്ന് വിദഗ്ദ്ധര്‍

relevance_of_technology_in_the_creative_arena_01

കൊച്ചി: ക്രിയേറ്റീവ് രംഗത്ത് ടെക്‌നോളജിയുടെ വളര്‍ച്ച സര്‍ഗാത്മകതയുടെ പ്രധാന്യം കുറയ്ക്കില്ലെന്ന് രാജ്യത്തെ പരസ്യ വിദഗ്ദ്ധര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി  സംഘടിപ്പിച്ച ഫ്യൂച്ചര്‍ സമിറ്റിന്റെ നാലാം ദിവസത്തില്‍ നടന്ന ‘ക്രാഫ്റ്റിങ് ടുമാറോ: റീഡിഫൈനിംഗ് ദ് അഡ്വര്‍ടൈസ്‌മെന്റ് ഇക്കോസിസ്റ്റം’ സെഷനിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

 

ഭാവിയില്‍ ഉള്ളടക്കത്തിനാണ് പ്രാധാന്യമെന്നും രൂപരേഖയില്‍ മാത്രമാകും മാറ്റമുണ്ടാകുക എന്ന് ഒബിഡബ്ല്യു സ്ഥാപകനും ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റുമായ ഫേവര്‍ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.

 

ടെക്‌നോളജി മനുഷ്യന്റെ സര്‍ഗാത്മകതയെ മാറ്റി മറിക്കാന്‍ സാധ്യതയില്ലെന്ന അഭിപ്രായമാണ് ബസ്സ്വേഡ് കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോമിനിക് സാവിയോയും പങ്കുവെച്ചത്. ക്രിയേറ്റീവിനെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ ടെക്‌നോളജി ഉപകരിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

”ടെക്നോളജിക്ക് സ്‌റ്റോറി ടെല്ലറുടെ പ്രാധാന്യം കുറയ്ക്കാന്‍ സാധിക്കില്ല. നിങ്ങള്‍ ഒരു പ്രതിഭാശാലിയായ സ്‌റ്റോറി ടെല്ലറാണെങ്കില്‍ നിങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കും’-ടീം വണ്‍ അഡ്വര്‍ടൈസിംഗ് ക്രിയേറ്റീവ് ഡയറക്ടര്‍ റാഫി ഡേവിസ് അക്കര പറഞ്ഞു.

 

സമ്മിറ്റിന് മുന്നോടിയായി ജെയിന്‍ യൂണിവേഴ്‌സിറ്റി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തെ ഫേവര്‍ ഫ്രാന്‍സിസ് പ്രശംസിച്ചു. 2050 ലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ക്രിയാത്മകമായി ചൂണ്ടിക്കാട്ടി പരസ്യം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായും അദ്ദേഹം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഈ പരസ്യവും സര്‍ഗാത്മതയുടെ ഉദാഹരണമാണ്.
യൂസര്‍ ജെനറേറ്റീവ് കണ്ടന്റായിരിക്കും ഭാവിയിലെ പരസ്യലോകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നിരീക്ഷണമാണ് സര്‍ഗാത്മകതയ്ക്ക് അനിവാര്യമെന്നും ക്രിയേറ്റീവായ അടിക്കുറിപ്പുകള്‍ എഴുതുവാന്‍ മനുഷ്യജീവിതം കൂടുതല്‍ നിരീക്ഷിക്കണമെന്നും ഡൊമിനിക് സാവിയോ വ്യക്തമാക്കി.

 

പൊതുജനങ്ങളുടെ ശ്രദ്ധാ ദൈര്‍ഘ്യം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയെന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് റാഫി അക്കര ചൂണ്ടിക്കാട്ടി. കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് അഞ്ജന ജോര്‍ജ്ജ് മോഡറേറ്ററായിരുന്നു.

For More Details  7034044141/ 7034044242