
കൊച്ചി: കൊച്ചി മെട്രോ സുസ്ഥിര വികസനത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ലെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് റിസേര്‍ച്ച് സ്ഥാപകന്‍ ഡോ ഡി ധനുരാജ്. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് എത്രത്തോളം പാറ പൊട്ടിക്കേണ്ടിവന്നു? പശ്ചിമഘട്ടത്തില്‍ നിന്നുള്ള എത്ര ലക്ഷം ടണ്‍ പ്രകൃതി വിഭവങ്ങളാണ് അതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്? അദ്ദേഹം ചോദിച്ചു. ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഹരിത ഭാവിക്ക് വേണ്ടിയുള്ള നയ രൂപരേഖ’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമുക്ക് ഇലക്ട്രിക് ബസ് ഉപയോഗിച്ച് കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ കഴിയും. പൊതുഗതാഗതത്തിന് ഇ.വി ഉപയോഗിക്കുമ്പോള്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്യാന്‍ സാധിക്കും. ഇലക്ട്രിക് കാറുകള്‍ക്ക് സബ്‌സീഡി അനുവദിക്കുമ്പോള്‍ ഈ നാട്ടിലെ സമ്പന്നര്‍ക്കാണ് സബ്‌സീഡി നല്‍കുന്നത്. ഹൈഡ്രജന്‍ ബസുകള്‍ കേരളത്തില്‍ സര്‍വീസ് നടത്തുമെന്ന് പറഞ്ഞു. എന്നാല്‍ വാഗ്ദാനം നടപ്പായില്ല. ഈ ബസുകള്‍ സുസ്ഥിരമാണോയെന്ന് ലോകരാജ്യങ്ങള്‍ പരീക്ഷിച്ച് മനസിലാക്കിയിട്ടുപോലുമില്ല.’ ധനുരാജ് കുറ്റപ്പെടുത്തി.
‘എല്ലാ വര്‍ഷവും പോളിസികള്‍ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. നടപ്പാക്കാന്‍ കഴിയണം. പ്ലാസ്റ്റിക്ക് ഉപയോഗിക്കണോ വേണ്ടയോയെന്ന് കമ്പനികള്‍ തീരുമാനമെടുക്കണം. മലിനീകരണം ഉണ്ടാക്കുന്നത് പ്ലാസ്റ്റിക്ക് മാത്രമല്ല. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കണം. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയണം.’ ഫരീദാബാദ് ലിംഗയ്യ വിദ്യാപീഠിലെ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് വിഭാഗത്തിന്റെ ചുമതലയുള്ള സ്മൃതി മഹാജന്‍ അഭിപ്രായപ്പെട്ടു.
‘ഡീപ് സീക്ക് പോലുള്ള എഐകള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞത് ചൈന അതില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയതുകൊണ്ടാണ്. ഇന്ത്യ ഇത്തരം കാര്യങ്ങളില്‍ പിന്നിലാണ്.’- 4 സീര്‍ ടെക്‌നോളജിയുടെ സ്ഥാപകനും സിഇഒയുമായ തോമസ് വര്‍ഗീസ് പറഞ്ഞു. സിപിഎം നേതാവും മുന്‍ ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് ഓഫീസറുമായ ഡോ പി സരിനായിരുന്നു മോഡറേറ്റര്‍.
For More Details 7034044141/ 7034044242