പാട്ടിനോടുള്ള ഇഷ്ടവും ജനങ്ങളുടെ സ്വീകാര്യതയും

james_thakkara_futureSummit_2025

കൊച്ചി : ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്ന രീതിയാണ് ഓരോ പാട്ടിന്റെയും തരം നിർണയിക്കുന്നതെന്നും, പാട്ടനുസരിച്ച് അത് വിത്യാസപ്പെടുമെന്നും തകര ബാൻഡ് താരം ജെയിംസ് തകര. ആദ്യം ചെയ്ത് പാട്ട് ജന ശ്രദ്ധ നേടിയതോടെയാണ് പാട്ടുണ്ടാക്കുന്നതിൽ ശ്രദ്ധ ചെലുത്താൻ കാരണമെന്നും അടുത്ത പാട്ട് എപ്പോൾ എന്ന ചോദ്യം പാട്ടുകളുണ്ടാക്കാൻ പ്രചോദനമായെന്നും, ഇന്റർനെറ്റ് ഇല്ലായിരുന്നെങ്കിൽ തകര ബാൻഡ് ജനശ്രദ്ധ നേടില്ലായിരുനെന്നും അദ്ദേഹം പറഞ്ഞു.

പാട്ടുകാരനും കമ്പോസറുമായ ജോബ് കുര്യനും ചർച്ചയിൽ പങ്കെടുത്തു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യുച്ചർ 2025 ന്റെ ഭാഗമായുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. ‘ട്രെൻഡ്‌സ് അൺപ്ലഗ്ഗ്ഡ് – മാറ്റത്തിന്റെ ശബ്ദങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ച വിനോദ മാധ്യമപ്രവർത്തക അനഘ അനുപമ മോഡറേറ്റ് ചെയ്തു. പാട്ടുണ്ടാക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും , തനിക്ക് എന്താ വേണ്ടതെന്നതിനെ പറ്റി വ്യക്തമായ ധാരണയുണ്ടെന്നും, തന്റെ ഐഡിയ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യമെന്നും ജോബ് കുര്യൻ പറഞ്ഞു.

സ്വന്തമായി പാട്ട് കംബോസ് ചെയ്യുന്ന സുഖം എ.ഐ വഴി ചെയുമ്പോൾ കിട്ടില്ല. നമ്മുടെ വികാരങ്ങൾക്കനുസൃതമായി എ.ഐ. പാട്ടുണ്ടാക്കുന്ന കാലത്ത് നാം ജീവിച്ചിരിക്കുമോ എന്നുള്ളത് സംശയമാണെന്നും ജോബ് കുര്യൻ അഭിപ്രായപ്പെട്ടു. പാട്ടുകൾ കേട്ട് കൊണ്ടിരിക്കുന്നതോടൊപ്പം സ്വന്തം ഇഷ്ടത്തെ പിന്തുടരുകയും ചെയ്താൽ ട്രെൻഡിനെ പറ്റി വിഷമിക്കേണ്ട ആവിശ്യമില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതോടൊപ്പം അവരുടെ ഇഷ്ട്ട പാട്ടായ പദയാത്ര പാടാനും ജോബ് കുര്യൻ മറന്നില്ല.

For More Details  7034044141/ 7034044242