
എഐക്ക് ബുദ്ധിയില്ല, മനുഷ്യന്റെ ബുദ്ധിയില്ലാതെ അതിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഇന്റർവ്യൂ ബിറ്റ് ആൻഡ് സ്കെയ്ലർ കോ- ഫൗണ്ടർ അഭിമന്യു സക്സേന പറഞ്ഞു. കൊച്ചി ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇവിടെ മെഷീന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് മനുഷ്യൻ കൊടുക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ യന്ത്രവൽക്കരണം വന്നു എന്ന കാരണം കൊണ്ട് ആരുടെയെങ്കിലും ജോലി പോയതായിട്ട് അറിയുമോ? അതുപോലെത്തന്നെയാണ് എഐയും. എഐ വന്നത് കൊണ്ട് ഇവിടെ മാൻപവർ വേണ്ടി വരില്ല എന്ന് പറയാൻ കഴിയില്ല. എഐക്ക് ഒരു കാർ നിർമ്മിക്കാൻ കഴിയും, പക്ഷേ അതിന്റെ ഗുണമേന്മ നിശ്ചയിക്കാൻ കഴിയില്ല”- അഭിമന്യു പറയുന്നു.

പഠിക്കുന്നതിനൊപ്പം തന്നെ സംരംഭകനായ വ്യക്തിയാണ് അഭിമന്യു സക്സേന. ഐഐടി ഹൈദരാബാദിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന സമയത്താണ് അഭിമന്യു ഇന്റർവ്യൂ ബിറ്റ് ആൻഡ് സ്കെയ്ലർ സഹസ്ഥാപകനായി ജോയിൻ ചെയ്തത്. പിന്നീടങ്ങോട്ട് അഭിമന്യുവിന് സംരഭകത്വ മേഖലയിൽ ശ്രേഷ്ഠമായ വളർച്ചയായിരുന്നു ഉണ്ടായത്.
For More Details 7034044141/ 7034044242