ഹൈടെക് കൃഷി പരിശീലനത്തിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാം: ഷമീര്‍ എസ്

high_tech_farming_shameer_s_futureSummit_2025

കൊച്ചി: ഹൈടെക്ക് കൃഷി പരിശീലനത്തിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹൈടെക്ക് കര്‍ഷക അവാര്‍ഡ് ജേതാവ് ഷമീര്‍.

 

കേരളത്തില്‍ 40ഓളം പേര്‍ ഹൈടെക്ക് കൃഷി ചെയ്യുന്നുണ്ടെന്നും സാഹചര്യമനുസരിച്ച് മാര്‍ക്കറ്റില്‍ എന്താണ് വേണ്ടതെന്ന് കണ്ട് കൃഷി ചെയ്യാന്‍ സാധിച്ചാല്‍ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യുച്ചര്‍ 2025ന്റെ ഭാഗമായി ‘പോളി ഹൗസ് കൃഷി – ആധുനിക കാര്‍ഷിക വിപ്ലവം’ എന്ന വിഷയത്തില്‍ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.

 

ഈര്‍പ്പ സംബന്ധമായ പ്രശ്‌നങ്ങളാണ് കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. ദിവസവും 10-15 മിനിറ്റ് മാറ്റി വെക്കാന്‍ സാധിച്ചാല്‍ നമുക്കാവശ്യമായ പച്ചക്കറികള്‍ ഓരോ വീടുകളിലും ഉല്പാദിപ്പിക്കാന്‍ സാധിക്കും.ഹ്യൂമിഡിഫൈയര്‍ ഉപയോഗിച്ച് ഈര്‍പ്പ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെങ്കിലും സാമ്പത്തിക ചിലവ് കൂടുതലായത് കൊണ്ട് എല്ലാവര്‍ക്കും താങ്ങാന്‍ സാധിക്കാറില്ല.


പ്രകാശം കൃത്യമായി ലഭിക്കുന്ന സ്ഥലത്ത് പോളി ഹൗസ് കൃഷി രൂപപെടുത്തിയെടുത്ത ശേഷം ദിവസവും മൂന്ന് മണിക്കൂര്‍ ഒരാള്‍ ചിലവഴിച്ചാല്‍ വേഗത്തില്‍ കൃഷി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈടെക്ക് കൃഷിയിലൂടെ വിഷവിമുക്തമായ പച്ചക്കറികള്‍ കേരളത്തില്‍ ലഭ്യമാക്കാം. പൂര്‍ണ്ണ മനസ്സോടെ കൃഷി ചെയ്താല്‍ മാനസിക ഉല്ലാസം നേടുന്നതോടൊപ്പം കൃഷിയില്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

For More Details  7034044141/ 7034044242