
കൊച്ചി: തന്റെ സിനിമകളില്‍ നന്മ കൂടുതലാണെന്നതിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ് പോര്‍ട്ടലായ ക്യൂവിന്റെ എഡിറ്ററും സിഇഒയുമായ മനീഷ് നാരായണന്‍ നയിച്ച ചര്‍ച്ചയില്‍ സംവിധായകനും എഡിറ്ററുമായ അബിനവ് സുന്ദര്‍ നായക് ആയിരുന്നു മറ്റൊരു അതിഥി.
”നന്മയുടെ പേരില്‍ എന്റെ ചിത്രങ്ങള്‍ ട്രോളിന് വിധേയമാകുന്നതില്‍ സന്തോഷമേയുള്ളു. കാരണം 100 ദിവസത്തോളം തിയേറ്ററുകളില്‍ ഓടിയ ‘സണ്‍ഡേ ഹോളിഡേ’ പോലുള്ള പടങ്ങളുടെ പേരിലാണ് ഞാന്‍ ട്രോളിനിരയാകുന്നത്്. അതും ഈ 100 ദിവസങ്ങള്‍ കഴിഞ്ഞ് പിന്നീടാണ് ആളുകള്‍ കളിയാക്കുന്നതും” – അദ്ദേഹം വ്യക്തമാക്കി.

പ്രേക്ഷകന് വേണ്ടിയാണോ സിനിമ ചെയ്യുന്നത് എന്ന് മനീഷ് നാരായണന്‍ ചോദിച്ചപ്പോള്‍ ഓഡിയന്‍സിനെ മാത്രം ആലോചിച്ച് കൊണ്ട് എഴുതിയാല്‍ ഒരു പ്രത്യേക ഘടനയിലേക്ക് മാറിപ്പോകും എന്നായിരുന്നു ജിസ് ജോയിയുടെ മറുപടി. ”പക്ഷേ ഒന്നോ രണ്ടോ സീനുകള്‍ എഴുതിക്കഴിഞ്ഞാല്‍ ഇതൊരു സിനിമയായാല്‍ എങ്ങനെയിരിക്കും എന്നും താന്‍ ഒരു പ്രേക്ഷകനായി തിയേറ്ററില്‍ ഇരിക്കുകയാണെന്നും കണ്ണടച്ച് ആലോചിക്കും. അപ്പോള്‍ വേണ്ടെന്ന് തോന്നുന്ന പല സീനുകളും എഡിറ്റിങ് ഡേബിളില്‍ എത്തുന്നതിന് മുന്‍പേ എഡിറ്റ് ചെയ്ത് കളയാന്‍ സാധിക്കും. ഇതിലൂടെ പണവും സമയവും ലാഭിക്കാം”- ജിസ് ജോയ് വ്യക്തമാക്കി.
അതേസമയം ട്രെന്‍ഡ് നോക്കിയും ഓഡിയന്‍സിന് ഇഷ്ടമാവുമോ എന്നോര്‍ത്തും സിനിമ ചെയ്യാന്‍ പറ്റില്ല. എന്ത് സിനിമ ചെയ്യണം എന്നത് ഒരു തീരുമാനമാണ് അതുമായി ധൈര്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് തന്റെ നിലപാടെന്ന് അഭിനവ് വ്യക്തമാക്കി. തന്റെ സിനിമ കണ്ട് ഒരു വിഭാഗം ആളുകള്‍ എന്ത് വിചാരിക്കും എന്ന തോന്നല്‍ ഇല്ലാത്ത ആളാണ് താനാണെന്നും സംവിധായകന്‍ പറഞ്ഞു.

അബിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത അഡ്വക്കേറ്റ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട മലയാള സിനിമയാണ്. അതില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച എക്‌സ്ട്രീം ഗ്രേ ഷേഡുള്ള മുകുന്ദനുണ്ണി എന്ന കഥാപാത്രം മലയാളി പ്രേക്ഷകര്‍ക്ക് ദഹിക്കുന്നതിനുമപ്പുറമായിരുന്നു. മുകുന്ദനുണ്ണിയില്‍ അഭിനവിന്റെ സ്വഭാവ സവിശേഷതകള്‍ എത്രത്തോളമുണ്ടെന്നുള്ള ചോദ്യത്തിന് അല്‍പ്പം പോലുമില്ല എന്നായിരുന്നു ഉത്തരം.
”അഡ്വ. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലെ മുകുന്ദനുണ്ണി ഒരിക്കലും ഞാനല്ല. അതില്‍ മുകുന്ദനുണ്ണി ആയി അഭിനയിച്ച വിനീത് ശ്രീനിവാസന്‍ ഞാന്‍ ഉപയോഗിക്കുന്നതുപോലുള്ള കണ്ണട തന്നെ വേണമെന്ന് വാശിപിടിച്ചു. അതുകൊണ്ട് ആ കഥാപാത്രം ഞാന്‍ തന്നെയാണെന്ന് പലരും തെറ്റിദ്ധരിച്ചു. യഥാര്‍ത്ഥത്തില്‍ അത് വിനീതിന്റെ ഒരു ട്രിക്ക് ആയിരുന്നു”- അഭിനവ് വ്യക്തമാക്കി.
For More Details 7034044141/ 7034044242