മാര്‍ക്ക് കുറഞ്ഞവരെയും ക്ലാസ് മുറികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം: ഡോ.ഷക്കീല ടി ഷംസു

equal_educational_3

കൊച്ചി: മാര്‍ക്കിന്റെ ശതമാനം മാത്രം നോക്കിയല്ല കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് വിദ്യാഭ്യാസ നയരൂപീകരണ വിദഗ്ധ ഡോ.ഷക്കീല ടി ഷംസു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്ലാസ് മുറികളാണ് വേണ്ടത്. ജെയിന്‍ സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025-ല്‍ സദ്യയില്‍ നിന്നും ബുഫെയിലേക്ക് എന്ന സെഷനില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ രാജ് സിങ്ങുമായി സംസാരിക്കുകയായിരുന്നു അവര്‍.

 

‘നാം ഇന്ന് അറിവ് നേടുന്ന രീതി വ്യത്യാസപ്പെട്ടിട്ടുണ്ട്. കഴിവ്, സുസ്ഥിര വികസനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യദ്യാഭ്യാസ രീതിയാണ് 21-ാം നൂറ്റാണ്ടിലുള്ളത്. എണ്‍പതുകള്‍ നല്ലതാണെന്ന് ചിലര്‍ പറയും. എന്നാല്‍ അങ്ങനെയുള്ള അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല.’ ഷക്കീല പറഞ്ഞു.

 

’80 ശതമാനം മാര്‍ക്ക് ഉള്ളവരെ മാത്രമേ പഠിപ്പിക്കൂ എന്ന് വാശിപിടിക്കാന്‍ കഴിയുമോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ നമ്മുടെ ക്ലാസ് മുറികള്‍ക്ക് കഴിയണം.’ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ഡോ രാജ് സിങ്ങിന്റെ ചോദ്യത്തിന് ഷക്കീല മറുപടി പറഞ്ഞു.

 

‘ടെക്‌നോളജിയുടെ വിന്യാസം ഏതൊക്കെ രീതിയിലാണെന്ന് മനസിലാക്കിയില്ലെങ്കില്‍ അത് അപകടത്തിലേക്ക് നയിക്കും. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ ഇടപെടേണ്ടതുണ്ട്.’ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണ്ടതുണ്ടെന്നും ഷക്കീല വ്യക്തമാക്കി.

 

പത്ത് വര്‍ഷം മുന്‍പ് ഒരു ബസിന്റെ ബോര്‍ഡ് വായിക്കണമെങ്കില്‍ നമുക്ക് ഭാഷ അറിയണമായിരുന്നു. എന്നാല്‍ ഇന്ന് ടെക്‌നോളജിയുടെ സഹായത്തോടെ അത് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടില്ല. ഇന്ത്യയില്‍ വിവിധ ഭാഷകളുണ്ട്. എന്നാല്‍ ഇംഗ്ലീഷുകാര്‍ ഇവിടേക്കു വന്നപ്പോള്‍ ഇംഗ്ലീഷ് ഭാഷ മാത്രമാണ് പ്രോത്സാഹിപ്പിച്ചത്. അവര്‍ വൈവിധ്യങ്ങള്‍ക്കെതിരായിരുന്നു. മൂല്യങ്ങള്‍ രൂപപ്പെടുന്നത് ഭാഷയില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമാണ്. അതിനാല്‍ ഇന്ത്യന്‍ വിജ്ഞാന സമ്പ്രദായം പ്രധാനമാണ്.

 

പുതു തലമുറ ഇന്ത്യന്‍ വിജ്ഞാന സമ്പ്രദായത്തിന്റെ ശക്തിയെക്കുറിച്ച് ബോധവാന്മാരല്ല. ഇന്ന് അനുഭവാത്മക-സംരഭകാത്മക അറിവ് നേടലിനെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത്- ഷക്കീല ടി ഷംസു പറഞ്ഞു.

For More Details  7034044141/ 7034044242