
കൊച്ചി: അച്ചടക്കവും ആഗ്രഹവും ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലെത്താമെന്ന് ടൂണ്‍ ഗ്രൂപ്പ് ഓഫ് കമ്പനി സിഇഒ ജയകുമാര്‍ പി. കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ഗേമിങ്, വിഎഫ്എക്‌സ്, ആനിമേഷന്‍ എന്നിവയുടെയെല്ലാം ഭാവി എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐയുടെ നല്ല വശങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം അടിസ്ഥാനപരമായ അറിവില്ലെങ്കില്‍ ഒരു സാങ്കേതികവിദ്യയും രക്ഷിക്കാന്‍ കഴിയില്ല. ”കലയുടെയും സാങ്കേതികവിദ്യയുടെയും മികച്ച കൂടിച്ചേരലാണ് ആനിമേഷന്‍. പാഷന്‍, ഹംഗര്‍, ഡിസിപ്ലിന്‍ എന്ന കലയുടെ പിച്ച്ഡിയുമായാണ് നിങ്ങള്‍ വരേണ്ടത്”- ജയകുമാര്‍ വ്യക്തമാക്കി.

നിങ്ങള്‍ക്ക് ഒരു വിഷയത്തെക്കുറിച്ച് തീവ്രമായ താല്‍പര്യമുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തടയാന്‍ കഴിയില്ലെന്ന് ലക്ഷ്യ ഡിജിറ്റല്‍ സിഇഒ മാനേവേന്ദ്ര ഷുക്കൂല്‍ പറഞ്ഞു. ലക്ഷ്യ ഡിജിറ്റല്‍ എന്ന അവരുടെ സ്ഥാപനത്തിന്റെ വളര്‍ച്ചയെക്കുറിച്ചും ഇന്ത്യയില്‍ ഗേമിങ്ങിന്റെ വളര്‍ച്ചയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ”ലക്ഷ്യ ഡിജിറ്റല്‍ വളരെ ചെറിയ തോതില്‍ ആണ് തുടങ്ങിയത്. പിന്നെ ഞങ്ങള്‍ പ്രതിഭകളെ സൃഷ്ടിച്ചു. പുറത്ത് നിന്ന് വിദ?ഗ്ധരെ കൊണ്ടുവന്നു. ശേഷം ഞങ്ങളുടെ തന്നെ സ്വന്തം സ്ഥാപനം തുറന്നു”- അദ്ദേഹം വ്യക്തമാക്കി.
വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ കണ്‍ട്രി ഹെഡ് ഫിലിപ്പ് തോമസ് ആണ് ഈ ചര്‍ച്ച മോഡറേറ്റ് ചെയ്തത്. എവിജിസി – എക്‌സ്ആര്‍ ഫോറം- എഫ്‌ഐസിസിഐ ചെയര്‍മാന്‍ ആഷിഷ് കുല്‍ക്കര്‍ണിയും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
For More Details 7034044141/ 7034044242