
കൊച്ചി: പാഠപുസ്തകങ്ങളിലെ വിവരങ്ങള്‍ പഠിക്കുന്നതിലും അപ്പുറം വിമര്‍ശന ബുദ്ധിയോടെയുള്ള പഠനമാണ് ആവശ്യമെന്ന് രാജ്യസഭ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹിം. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഭാവിക്കുവേണ്ടി സംസാരിക്കൂ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഭാവിയുടെ പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിന് ഉപയോഗപ്പെടുത്താന്‍ കഴിയണം. കുട്ടികളില്‍ വിമര്‍ശനാത്മക ബുദ്ധി വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ശ്രമിക്കണം.കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നുണ്ട്. സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള ഭാവിയാണ് നാം ലക്ഷ്യം വെയ്‌ക്കേണ്ടതെന്നും എം.പി വ്യക്തമാക്കി.
ജൂലിയയുടെ റിവാഗോ എന്ന ഫാഷന്‍ സ്ഥാപനം വ്യത്യസ്തമായ ഐഡിയോളജിയാണ് മുന്നോട്ട് വയ്ക്കുന്നത്. ”നിങ്ങളുടെ വീട്ടിലെ എല്ലാ പഴയ വസ്ത്രങ്ങളും ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി മനോഹരമായി പുനര്‍ നിര്‍മ്മിക്കാം. നിങ്ങളുടെ അനിയത്തിയുടെ ജീന്‍സ്, അമ്മയുടെ പഴയസാരി, അച്ഛന്റെ ഷേര്‍ട്ട് അങ്ങനെ എന്തും എന്തും പുനരുപയോഗിക്കാം. ഉപയോഗിച്ച വസ്ത്രങ്ങള്‍ തന്നെ വീണ്ടും ഉപയോ?ഗിക്കുന്നത് മാലിന്യങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും”- ജൂലിയ പറയുന്നു.
For More Details 7034044141/ 7034044242