സംരംഭകരാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരോട് ദയകാട്ടണം

startup-businesses-futureSummit-2025

കൊച്ചി: സംരംഭകര്‍ക്ക് അവരുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിന് നിരവധി വെല്ലുവിളികളുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക. ആദ്യ വെല്ലുവിളി വീട്ടില്‍ നിന്നു തന്നെയാകും, അതിനെ തരണം ചെയ്ത് വിജയിക്കാന്‍ കഴിയണം. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ആഗോള വെല്ലുവിളികളെ എങ്ങനെ സംരംഭകര്‍ക്ക് നേരിടാന്‍ കഴിയും’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അനൂപ്.

 

‘സാങ്കേതികവിദ്യകളുടെ വേഗത്തിലുള്ള മാറ്റമാണ് സംരംഭകര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇത്തരം കാര്യങ്ങളെ തരണം ചെയ്താല്‍ മാത്രമെ മികച്ച സംരംഭകരാകാന്‍ കഴിയൂ.’ അനൂപ് പറഞ്ഞു. എല്ലാ ബിസിനസുകളിലും റീ-റൂട്ടിങ് ആവശ്യമാണെന്നും അല്ലെങ്കില്‍ വിജയിക്കില്ലെന്നും മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ കെ ആര്‍ ബിജുമോന്‍ പറഞ്ഞു. സംരംഭം വിജയിക്കണമെങ്കില്‍ സംരംഭകര്‍ ബിസിനസ് തന്ത്രങ്ങള്‍ തുടര്‍ച്ചയായി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും സമ്പാദ്യം ഉണ്ടാകുന്നതിനു മുന്‍പ് സ്റ്റാര്‍ട്ടപ്പുകള്‍ ബാധ്യത വരുത്തിവെക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.


‘വരും വര്‍ഷങ്ങളില്‍ സംരംഭകരുടെ എണ്ണം വര്‍ദ്ധിക്കും. മിക്കവാറും സംരംഭങ്ങള്‍ എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതായിരിക്കും.’ ഇവൈയുടെ ഡയറക്ടര്‍ ബിനു ശങ്കര്‍ പറഞ്ഞു. സംരംഭകരാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരോട് സമൂഹം ദയകാണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

For More Details  7034044141/ 7034044242