വിദ്യാഭ്യാസ രംഗത്ത് നവോത്ഥാനം വേണം; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനാദരവിന്റെ സംസ്കാരം വളരുന്നു: ടോം ജോസ് ഐഎഎസ്
കൊച്ചി: ശരാശരി നിലനിർത്തുന്നതിനാണ് കേരളത്തിലെ സർവ്വകലാശാലകൾ മത്സരിക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്. കാലിക്കറ്റ് സർവ്വകലാശാലയുടെ വിസി ആയിരിക്കെ ഡിഗ്രി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ ഒപ്പ് വെയ്ക്കുക മാത്രമായിരുന്നു ജോലി. മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല. ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ “വിദ്യാഭ്യാസത്തിൽ നവോത്ഥാനം ആവശ്യമാണ്” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സർവ്വകലാശാലകൾ നൽകുന്ന ഡിഗ്രികൾ തൊഴിൽ നേടുന്നതിന് പര്യാപ്തമല്ല. തൊഴിൽ ലഭ്യത…