ആളുകള്‍ എന്നെ ട്രോളുന്നതില്‍ സന്തോഷം മാത്രമെന്ന് ജിസ് ജോയ്
കൊച്ചി: തന്റെ സിനിമകളില്‍ നന്മ കൂടുതലാണെന്നതിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ് പോര്‍ട്ടലായ ക്യൂവിന്റെ എഡിറ്ററും സിഇഒയുമായ മനീഷ് നാരായണന്‍ നയിച്ച ചര്‍ച്ചയില്‍ സംവിധായകനും എഡിറ്ററുമായ അബിനവ് സുന്ദര്‍ നായക് ആയിരുന്നു മറ്റൊരു അതിഥി. ”നന്മയുടെ പേരില്‍ എന്റെ ചിത്രങ്ങള്‍ ട്രോളിന് വിധേയമാകുന്നതില്‍ സന്തോഷമേയുള്ളു.…