
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരുപാട് പരിമിധികളുണ്ട്, അതിനെ അധീനതയിലാക്കുന്നതിലാണ് മനുഷ്യന്റെ കഴിവെന്ന് രാജഗിരി ബിസിനസ് സ്‌കൂളിലെ മാര്‍ക്കറ്റിങ് ആന്‍ഡ് സ്ട്രാറ്റജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ശുഭദര്‍ശിനി. കൊച്ചി ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
”എന്ത് ചോദിച്ചാലും ഉത്തരം നല്‍കാന്‍ ശേഷിയുള്ള എഐയോട് ചോദിക്കുന്ന ചോദ്യങ്ങളിലാണ് കാര്യം. നമ്മള്‍ ഒരു അഞ്ച് ആളുകള്‍ ഒരേ ചോദ്യം ചോദിച്ചാല്‍ ഉത്തരവും ഒന്നാകും. അതുകൊണ്ട് മനുഷ്യന്റെ ബുദ്ധിയില്‍ തന്നെയാണ് കാര്യം. നമുക്ക് എഐയെ മാസ്റ്റര്‍ ചെയ്യാന്‍ കഴിയണം, അതും ഏറ്റവും ഫലപ്രദമായി തന്നെ. ഏതൊരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയാലും അത് ഉപയോഗിക്കുന്ന മനുഷ്യന്റെ വൈദഗ്ധ്യത്തില്‍ തന്നെയാണ് കാര്യം”- ഡോ. ശുഭദര്‍ശിനി വ്യക്തമാക്കി.
ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലെ പുതിയ തൊഴില്‍ മാതൃകകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വോള്‍വോ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പാര്‍ട്ണറായ അരവിന്ദ് വാര്യറായിരുന്നു മോഡറേറ്റര്‍. ജനറല്‍ മാനേജര്‍ വിവേക് ജോര്‍ജ്, കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലെ അക്കാദമിക് ഡീനും കെബിഎ സ്ഥാപകനുമായ ഡോ. അഷ്‌റഫ് എസ്, പ്രാഗ്മാറ്റിക് ലേണിങ് എജ്യൂടെക് സഹ സ്ഥാപകന്‍ കാര്‍ത്തിക് കേശവ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
For More Details 7034044141/ 7034044242