
കൊച്ചി: ഭൂശോഷണത്തിന്റെ പ്രതികൂല ഫലങ്ങള്‍ സാര്‍വത്രികമാണെന്ന് മരുഭൂവല്‍ക്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്ററും അഭിനേത്രിയുമായ അപൂര്‍വ ബോസ്. കൊച്ചി ജെയിന്‍ സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂചര്‍ 2025ല്‍ ‘സുസ്ഥിരത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘നമുക്ക് ചുറ്റും 4.1 ബില്യണ്‍ ഹെക്ടര്‍ വനമുണ്ട്, ഓരോ വര്‍ഷവും നാല് ദശലക്ഷം ഹെക്ടര്‍ വനം ് നഷ്ടമാകുന്നുണ്ട്. അതുപോലെ ഖനനവും ഭൂശോഷണത്തിന് കാരണമാകുന്നു. ഭൂശോഷണത്തിന് കാരണമാകുന്ന ഘടകങ്ങള്‍ മൂലം കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം എന്നിവ വര്‍ദ്ധിക്കുകയും കാട്ടുതീ, വെള്ളപ്പൊക്കം, രോഗങ്ങള്‍ എന്നിവയ്ക്ക് കാരണാകുകയും ചെയ്യും’- അവര്‍ പറഞ്ഞു.
തന്റെ മാതാപിതാക്കള്‍ ഭൂമിയെ വിലമതിച്ചിരുന്നു. എന്നാല്‍ തന്റെ തലമുറയായപ്പോള്‍ കാഴ്ചപ്പാടില്‍ വന്ന മാറ്റും അവര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. നഗരജീവിതം ആരംഭിച്ചപ്പോള്‍ ഭൂമിയുമായുള്ള നമ്മുടെ ബന്ധം ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ താന്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. ’10 മിനിറ്റിനുള്ളില്‍ എനിക്ക് ആവശ്യമായ ഭക്ഷണം ലഭിക്കും, പക്ഷേ മണ്ണുമായി എനിക്ക് ബന്ധമില്ല. ഒരു ചെടി വളരുന്നതെങ്ങനെയെന്നും അതിന് ആവശ്യമായ പരിചരണം നല്‍കേണ്ടത് എങ്ങനെയെന്നും ചെറുപ്പക്കാര്‍ മനസിലാക്കേണ്ടതുണ്ട്’- അപൂര്‍വ ബോസ് പറഞ്ഞു.
For More Details 7034044141/ 7034044242